1
കാക്കനാട് മോട്ടോർ വാഹന വകുപ്പ് നടത്തിയപരിശോധന

അനധികൃത പാർക്കിംഗ്: പരിശോധന ശക്തമാക്കി

തൃക്കാക്കര : ഓണാഘോഷത്തിന് മുന്നോടിയായി അനധികൃത പാർക്കിംഗിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടികൾ ശക്തമാക്കുന്നു. ഇടപ്പള്ളി ടോൾ ജംഗ്‌ഷൻ മുതൽ പൂക്കാട്ടുപടി റോഡിൽ വള്ളത്തോൾ ജംഗ്ഷൻ വരെയുള്ള റോഡിൽ ഇന്നലെ മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർ പരിശോധന നടത്തി. അനധികൃതമായി പാർക്കുചെയ്ത 50 ഓളം വാഹനങ്ങളുടെ ഉടമസ്ഥരേയും ഡ്രൈവർമാരെയും വിളിച്ചു വരുത്തി വാഹനങ്ങൾ മാറ്റി ഇട്ടു. ഗുഡ്സ് ഓട്ടോകളിൽ അനധികൃത കച്ചവടം അവസാനിപ്പിക്കാനും നിർദേശം നൽകി. 36 വാഹനങ്ങളിൽ പിഴയടക്കാനുള്ള സ്റ്റിക്കർ പതിച്ചു. എം.വി.ഐ മാരായ സ്മിത ജോസ്, വത്സൻ.വി.കെ, ജോസഫ് ചെറിയാൻ, മെൽവിൻ ക്ലീറ്റസ്, രജീഷ്.പി.ആർ എന്നിവർ നേതൃത്വം നല്കി. വരും ദിവസങ്ങളിൽ നഗരത്തിലെ മറ്റു റോഡുകളിലും കർശന പരിശോധന തുടരുമെന്ന് എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അനന്തകൃഷ്ണൻ അറിയിച്ചു.യ പരിശോധന.