തൃപ്പൂണിത്തുറ: ഹാൻവീവ് തൃപ്പൂണിത്തുറ ഷോറൂമിലെ ഓണം റിബേറ്റ് വിൽപ്പന മേളയുടെ ഉദ്ഘാടനം മുനിസിപ്പൽ ആദ്ധ്യക്ഷ ചന്ദ്രികാദേവി നിർവഹിച്ചു. ആദ്യവിൽപ്പന പീപ്പിൾസ് അർബൻ ബാങ്ക് പ്രസിഡന്റ് സി.എൻ സുന്ദരൻ ശോഭാസ് കളക്ഷൻസ് ഉടമ ശൈലജയ്ക്ക് നൽകി നിർവഹിച്ചു.ഹാൻവീവ് ഡയറക്ടർ ബോർഡ് അംഗം വി.ജി.രവീന്ദ്രൻ ഷോറൂം ഇൻ ചാർജ് പി.സി.രാജീവ് എന്നിവർ സംസാരിച്ചു.