കൂത്താട്ടുകുളം:നഗരസഭക്ക് ലഭിച്ച സിഎസ്ആർ ഫണ്ട് ചെയർമാൻ വിട്ടു നൽകുന്നില്ലെന്ന് ആരോപിച്ച് 21-ാം ഡിവിഷൻ കൗൺസിലർ ടി.എസ്. സാറ കൗൺസിൽ ബഹിഷ്കരിച്ച് നഗരസഭാ കാര്യാലയത്തിനു മുന്നിൽ ധർണ നടത്തി .അതേസമയം കൂത്താട്ടുകുളം നഗരസഭയ്ക്ക് സ്വകാര്യ സ്ഥാപനത്തിൽ നിന്നും ആദ്യമായാണ് സി എസ് ആർ ഫണ്ട് ലഭിക്കുന്നത് .നഗരസഭക്ക് ലഭിച്ച 145000/- രൂപ കൗൺസിലർമാർ ശുപാർശ ചെയ്യുന്ന മാരക രോഗികൾക്ക് നൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചതായി ചെയർമാൻ റോയി എബ്രാഹം അറിയിച്ചു.ഫണ്ട് സ്ഥാപനം സ്ഥിതിചെയ്യുന്ന ടി.എസ്. സാറയുടെ ഡിവിഷനിലേക്ക് നല്കണമെന്ന ആവശ്യംകൗൺസിൽ യോഗം അംഗീകരിച്ചില്ല.സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻസിപ്പൽ ചെയർമാൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.