കൊച്ചി: ഇടപ്പള്ളി ശാന്തിസദനം ശ്മശാനത്തിന്റെ പ്രവർത്തനം പൂർണമായി സജ്ജീകരിക്കാതെ ഉദ്ഘാടനം നടത്താനുള്ള നഗരസഭയുടെ നടപടിയിൽ ബി.ജെ.പി പ്രതിഷേധിച്ചു. ഗ്യാസ് ചേംബർ പൂർണ്ണമായും പ്രവർത്തന സജ്ജമല്ല, ഇ.ടി.പി. സംവിധാനനത്തിന് കൃത്യതയില്ല. ആവശ്യത്തിന് വേണ്ട ജലം ലഭ്യമല്ലാത്തതിനാൽ ഇതിന്റെ പ്രവർത്തനം നീണ്ടുനിൽക്കില്ല. പൊതുശ്മശാനത്തെ ഇല്ലാതാക്കാനുള്ള ഗൂഢശ്രമം അണിയറിയാൽ നടക്കുന്നതായി ബി.ജെ.പി എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് സി.ജി.രാജഗോപാൽ പറഞ്ഞു.