കൊച്ചി: എസ്.എൻ.ഡി.പി യോഗം 1484 ാം നമ്പർ പച്ചാളം ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി ആഘോഷങ്ങൾ 13 ന് പി.ജെ. ആന്റണി സ്‌മാരക കേന്ദ്രത്തിൽ രാവിലെ 9.30 ന് ആരംഭിക്കും. ശാഖാ പ്രസിഡന്റ് അഡ്വ. വി.പി. സീമന്തിനി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹൻദാസ് ഉദ്ഘാടനം ചെയ്യും. ശാഖാ സെക്രട്ടറി ഡോ. എ.കെ. ബോസ്, വൈസ് പ്രസിഡന്റ് എ.ഡി.ജയദീപ് എന്നിവർ പ്രസംഗിക്കും. വിദ്യാഭ്യാസ അവാർഡുകൾ കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കൽ വിതരണം ചെയ്യും. ശാഖയിലെ കുമാരി കുമാരന്മാരുടെ ഗുരുദേവ ഭക്തിഗാനങ്ങളുണ്ടായിരിക്കും. തുടർന്ന് അഞ്ചിപ്പറമ്പിൽ കുടുംബ അസോസിയേഷന്റെ പായസ വിതരണവും നടക്കും.