കൊച്ചി: യൂണിയൻ തിരഞ്ഞെടുപ്പിൽ മഹാരാജാസ് കോളേജിലും എറണാകുളം ലാ കോളേജിലും എസ്.എഫ്.ഐക്ക് വിജയം. മഹാരാജാസിൽ ചെയർപേഴ്‌സണായി മൂന്നാംവർഷ സാമ്പത്തികശാസ്ത്ര വിദ്യാർഥിനി വി.ജി ദിവ്യ തെരഞ്ഞെടുക്കപ്പെട്ടു. 2030 വോട്ടിൽ 1163 വോട്ടാ ദിവ്യ നേടിയത്. ജനറൽ സെക്രട്ടറിയായി ദേവരാജ് സുബ്രഹ്മണ്യൻ (1389 വോട്ട്), വൈസ് ചെയർപേഴ്‌സണായി എം.ബി ലക്ഷ്മി (1155വോട്ട്), മാഗസിൻ എഡിറ്ററായി കെ.എസ് ചന്തു (1437 വോട്ട്), ആർട്‌സ് ക്ലബ് സെക്രട്ടറിയായി ടി.എസ് ശ്രീകാന്ത് (1406 വോട്ട്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. എ.സി സബിൻ ദാസ് (1221 വോട്ട്), വി.അരുന്ധതി ഗിരി (1280 വോട്ട്) എന്നിവരാണ് യു.യു.സിമാർ. മറ്റു ഭാരവാഹികൾ: ഏയ്ഞ്ചൽ മരിയ റോഡ്രിഗസ്, അനഘ കുഞ്ഞുമോൻ (വനിതാ പ്രതിനിധി), കെ.രാജു (ഒന്നാംവർഷ പ്രതിനിധി), കെ.എ ആദിൽ (രണ്ടാംവർഷ പ്രതിനിധി), ഫുഹാദ് സനീൻ (മൂന്നാംവർഷ പ്രതിനിധി), ഏയ്ഞ്ചൽ ഏലിയാസ് (ഒന്നാംവർഷ പി.ജി പ്രതിനിധി), എം.എസ് ആദർശ് (രണ്ടാംവർഷ പി.ജി പ്രതിനിധി).
എറണാകുളം ഗവ. ലാകോളേജിൽ 9 ജനറൽ സീറ്റുകളിൽ ഏഴിലും എസ്.എഫ്.ഐ സ്ഥാനാർഥികൾ വിജയിച്ചു. അരുൺ സെബാസ്റ്റിയൻ ചെയർമാനായും ഗോകുൽ ഗോപി ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: ഐശ്വര്യ അജിത്ത് (വൈസ് ചെയർപേഴ്‌സൺ), പി.കെ വിവേക്, സി.എം ആഷിഖ് (യു.യു.സി), ആര്യ ശ്രീ (ആർട്‌സ് ക്ലബ് സെക്രട്ടറി), എസ്.ജയലക്ഷ്മി (വനിതാ പ്രതിനിധി).