school
പാമ്പാക്കുട ഗവ.ഹയർ സ്കൂളിന് എം.എൽ.എ.ഫണ്ടിൽ നിന്നനുവദിച്ച ബസ് അനൂപ് ജേക്കബ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു.

പിറവം: പാമ്പാക്കുട ഗവ.ഹയർ സെക്കൻഡറിസ്കൂളിന് ഒരു സ്കൂൾ ബസ് കൂടി അനുവദിച്ചു .അനൂപ് ജേക്കബ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് ബസ് വാങ്ങിയത്.

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ അനൂപ് ജേക്കബ് എം എൽ എ .ബസ് ഫ്ലാഗ് ചെയ്തു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.എൻ.സുഗതൻ അദ്ധ്യക്ഷത വഹിച്ചു.

പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് അമ്മിണി ജോർജ്, ബ്ലോക്ക് പഞ്ചായത്തംഗം ഒ.കെ.കുട്ടപ്പൻ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഒ.എം.ചെറിയാൻ, ഷീല ബാബു, സാജു.ജോർജ്, സിന്ധു ജോർജ്, എ.പി.ജോർജ്, ജിജോ.കെ.മാണി, എസ്.ഡി.സി പി.കെ. ജോയി എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പൽ അനൂബാ ശ്രീധരൻ സ്വാഗതവും പ്രിൻസിപ്പൽ ടി.പി. പ്രകാശൻ നന്ദിയും പറഞ്ഞു.