കൊച്ചി: ബി.ഡി.ജെ.,എസ് എളമക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹോദരൻ അയ്യപ്പന്റെ അവകാശപ്രഖ്യാപനവും കേരളരാഷ്ട്രീയവും എന്ന വിഷയത്തിൽ പാർട്ടി മണ്ഡലം പ്രസിഡന്റ് കെ.കെ.പീതാംബരൻ പ്രഭാഷണം നടത്തും. ഇന്ന് വൈകിട്ട് ഏഴു മണിക്ക് നടക്കുന്ന സഹോദരൻ അനുസ്‌മരണ സമ്മേളനത്തിൽ ഏരിയ പ്രസിഡന്റ് വി.എസ്. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. എസ്.നീലംബരൻ, കെ.ഡി. ഗോപാലകൃഷ്‌ണൻ, ബിജു കണ്ടമംഗലം, വിജയൻ, സുരേഷ് ലാൽ എന്നിവർ പ്രസംഗിക്കും.