പനങ്ങാട്:ശ്രീഗണേശാനന്ദസഭവക പനങ്ങാട് സ്വയംഭൂശ്രീമഹാഗണപതിക്ഷേത്രത്തിലെ വിനായക ചതുർത്ഥിമഹോത്സവം 29ന് ആരംഭിച്ച് സെപ്തംബർ 3ന് സമാപിക്കുമെന്ന് പ്രസിഡന്റ് സി.വി.രഘുനന്ദനൻ,സെക്രട്ടറി പി.ഡി.ഹരിദാസ് തുടങ്ങിയവർ അറിയിച്ചു.29ന് രാവിലെ 5ന് ഗണപതിഹോമത്തോടെ പതിവ് ക്ഷേത്ര ചടങ്ങുകൾ ആരംഭിക്കും.8ന് കുംമ്പളം എൻ.എസ്.എസ് വനിതാ സമാജം നടത്തുന്നനാരായണീയപാരായണം.വൈകീട്ട് 6ന് നിറമാല,ദീപാരാധന എന്നിവക്ക്ശേഷംകുമ്പളം ഒങ്കാരം ഓർക്കസ്റ്റ്രയുടെഭജന.തുടർന്ന് മുണ്ടേമ്പിളളിൽ വേണുഗോപാലന്റെ നേതൃത്വത്തിൽ കൊടിക്കയർ വരവ്.രാത്രി 7.30ന് തന്ത്രി പുലിയന്നൂർ മുരളീനാരായണൻ നമ്പൂതിരുപ്പാടിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും.9ന് വിളക്കിനെഴുന്നളളിപ്പ്.30ന് വൈകീട്ട് 6.30ന് മേജർസെറ്റ് കഥകളി "കിരാതം". 31ന് വൈകീട്ട് 5ന് കാഴ്ചശ്രീബലി,6.30ന് കൊച്ചിൻ പൂർണ്ണശ്രീയുടെ മ്യൂസിക് മെലഡി,രാത്രി 9ന് വിളക്കിനെഴുന്നളളിപ്പ്.സെപ്തംബർ1ന്ചെറിയവിളക്കിന് രാവിലെ 7.30ന് തൃപ്പൂണിത്തുറ വിഷ്ണുപ്രസാദിന്റെ സോപാനസംഗീതം.ഉച്ചക്ക് 12ന് ഉത്സവബലിദർശനം.6.30ന് വിളക്കിനെഴുന്നളളിപ്പും തുടർന്ന് ഉദയനാപുരം ഹരിയുടെ പഞ്ചവാദ്യവും. 2ന് വിനായക ചതുർത്ഥിവിളക്കിന് രാവിലെ 8.30ന് പെരുവനം സതീശൻമാരാർ പഞ്ചാരമേളം.തുടർന്ന് ഭജൻസ്.വൈകീട്ട് 5ന് കാഴ്ചശ്രീബലിക്ക് പെരുവനം കുട്ടൻമാരാരുടെ പ്രമാത്തിൽപാണ്ടിമേളം.രാത്രി 10ന് നടക്കുന്നവിളക്കിനെഴുന്നളളിപ്പിന് ചേന്ദമംഗലം രഘുമാരാർ നയിക്കുന്ന പാണ്ടിമേളം ഉണ്ടായിരിക്കും.സമാപനദിവസം രാവിലെ 7.30ന് കൊടിയിറക്കം.