അങ്കമാലി: കാര്യവിചാര സദസിന്റെ 66-ാമത് പ്രഭാഷണ പരിപാടി ഇന്ന് വൈകിട്ട് 6ന് നിർമൽജ്യോതി കോളേജ് ആഡിറ്റോറിയത്തിൽ നടക്കും. പ്രകൃതിദുരന്തങ്ങളുടെ പ്രതിവിധിക്ക് ഗാഡ്ഗിൽ റിപ്പോർട്ടോ എന്ന വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. തങ്കച്ചൻ വെമ്പിളിയത്ത് അദ്ധ്യക്ഷത വഹിക്കും. ജയ്സൺ പാനികളങ്ങര വിഷയാവതരണം നടത്തും.