കൊച്ചി: വേളാങ്കണ്ണി തിരുനാളിനോടനുബന്ധിച്ച് എറണാകുളം -വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. എറണാകുളം -വേളാങ്കണ്ണി സ്പെഷ്യൽ ( 06079 ) 29 നും സെപ്തംബർ 5 നും രാത്രി 11.30 നു പുറപ്പെട്ടു പിറ്റേദിവസം ഉച്ചയ്ക്ക് 12.25 ന് വേളാങ്കണ്ണിയിലെത്തും. മടക്ക ട്രെയിൻ (06080) വേളാങ്കണ്ണിയിൽ നിന്നു 30 നും സെപ്തംബർ 6 ന് വൈകിട്ട് 5.10 നും പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8.30 ന് എറണാകുളത്തെത്തും. സെക്കന്റ് എ.സി -1, തേഡ് എ.സി- 2, സ്ളീപ്പർ-11, ജനറൽ -4 എന്നിങ്ങനെയാണ് കോച്ചുകൾ. സ്റ്റോപ്പുകൾ. ആലുവ, തൃശൂർ, പാലക്കാട്,കോയമ്പത്തൂർ, തിരുപ്പതി,ഈറോഡ്,കരൂർ, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം. റിസർവേഷൻ ആരംഭിച്ചു.