പെരുമ്പാവൂർ: അശമന്നൂർ പഞ്ചായത്തിലെഏക്കുന്നം കല്ലേലിമോളം കുടിവെള്ള പദ്ധതി ഉടൻ നടപ്പാക്കണമെന്ന് കേരള കർഷക സംഘം അശമന്നൂർ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതിയാണ്.വില്ലേജ് സമ്മേളനം ജില്ല വൈസ് പ്രസിഡന്റ് എം. ജി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കർഷക സംഘം വില്ലേജ് ഭാരവാഹികളായികെ. എസ്. ശശീധരൻ നായർ (പ്രസിഡന്റ്),ഇ. എം. ശങ്കരൻ(സെക്രട്ടറി), പി. ഒ. ജെയിംസ്(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.