വൈപ്പിൻ: കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ എറണാകുളം ജില്ലാ കൗൺസിൽ യോഗം അയ്യമ്പിള്ളി സഹകരണനിലയം ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി എ.എം. സുശീല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. ടി.കെ. വത്സൻ, വി.ഒ. പൗലോസ്, പി.ജി. മോഹനൻ, പി. രവീന്ദ്രൻനായർ, ബേബി.വി. കുരിശിങ്കൽ, വി.പി. ബേബി, പി.ജി. ദാസൻ, സി.ബി. പ്രദീപ്കുമാർ, ജോർജ് ജോസഫ്, സി.വി. വർഗീസ്, കെ.വി. വർഗീസ്, പി.വി. മുഹമ്മദാലി, ഡി. ബാബു, കെ.കെ. ദാസൻ, കെ.കെ. രാജേന്ദ്രൻ, എൻ.ബി. ചന്ദ്രഹാസൻ, പി.പി. പൗലോസ് എന്നിവർ സംസാരിച്ചു.