വൈപ്പിൻ: പള്ളിപ്പുറം ലിറ്റിൽ ഫ്‌ളവർ യു.പി സ്‌കൂളിൽ കേരള മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള പൗൾട്രി ക്ലബ് ഉദ്ഘാടനം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഡോൺ സാവിയോ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക സി. മേരി ഫിലമിൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണി അജയൻ, വാർഡ് മെമ്പർ ചന്ദ്രമതി സുരേന്ദ്രൻ, ബെറ്റ്‌സി പീറ്റർ എന്നിവർ സംസാരിച്ചു. 50 വിദ്യാർത്ഥികൾക്ക് കോഴിക്കുഞ്ഞുങ്ങളെയും കോഴിത്തീറ്റയും നൽകി.