വൈപ്പിൻ: പെരുമ്പിള്ളി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഞാറക്കൽ എസ്.കെ.വി.എ സ്‌കൂളിലെ
കുട്ടികൾക്ക് നൽകിയ വാട്ടർപ്യൂരിഫയർ സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് പി.പി. ഗാന്ധി ഹെഡ്മിസ്ട്രസ് കെ.കെ. മിനിക്ക് കൈമാറി. സംഘംവൈസ് പ്രസിഡന്റ് പി.ജി. ഷിബു, ഡയറക്ടർ ടോമി ഇ.എസ് എന്നിവർ സംബന്ധിച്ചു. മേരി ഷിനി നന്ദി പറഞ്ഞു.