വൈപ്പിൻ: പെട്രോൾ പമ്പിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ മുൻവശത്തെ ചില്ലുകൾ അടിച്ചുതകർത്തു. കൊടുങ്ങല്ലൂർ - എറണാകുളം റൂട്ടിലോടുന്ന നല്ല ഇടയൻ ബസിന്റെ ചില്ലാണ് തകർത്തത്. രാത്രിയിലായിരുന്നു സംഭവം. രാത്രി പത്തോടെ ടൂവീലറിൽ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടുപേർ ബസ് ആക്രമിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മുനമ്പം പൊലീസിൽ പരാതി നൽകി.