വൈപ്പിൻ: വൈപ്പിൻ നിയോജക മണ്ഡലത്തിലെ രണ്ട് സുപ്രധാന റോഡുകൾ ഉന്നത നിലവാരത്തിൽ പുനർ നിർമ്മിക്കുന്നതിനായി 87.40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എസ്. ശർമ എം.എൽ.എ അറിയിച്ചു. പള്ളിപ്പുറം പഞ്ചായത്തിലെ ജനഹിത ബീച്ച് റോഡിന് 57.50 ലക്ഷം രൂപയും മുളവുകാട് പഞ്ചായത്തിലെ ബോൾഗാട്ടി ജെട്ടി നടുവത്തേഴത്ത് റോഡിന് 29.90 ലക്ഷം രൂപയുമാണ് സംസ്ഥാന ഫിഷറീസ് വകുപ്പിൽ നിന്ന് അനുവദിച്ചിരിക്കുന്നത്. ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. റോഡുകളുടെ ശോച്യാവസ്ഥ കണക്കിലെടുത്ത് അടിയന്തര പ്രാധാന്യത്തോടെ നിർമ്മാണ നടപടികൾ പൂർത്തീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളതായി എം.എൽ.എ വ്യക്തമാക്കി.