വൈപ്പിൻ: നാലംഗസംഘം വീട് കയറി ആക്രമിച്ചതിനെത്തുടർന്ന് പരിക്കേറ്റ നാലംഗ കുടംബത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കോവിലകത്തുംകടവ് കല്ലറക്കൽ രാമകൃഷ്ണൻ(63), ഭാര്യ ശാന്ത (58), മകൻ അജീഷ് (37), ശാന്തയുടെ സഹോദരി നിർമ്മല (55) എന്നിവരെയാണ് പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് നാലംഗസംഘം വീടാക്രമിച്ചത്. ജനൽ ചില്ലുകൾ അടിച്ച് തകർത്തു. സൈക്കിൾ വലിച്ചെറിഞ്ഞു. മുനമ്പം പൊലീസ് കേസെടുത്തു. അജീഷുമായുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.