അങ്കമാലി: കേരളകൗമുദിയുടെ നേതൃത്വത്തിൽ സെന്റ് ആൻസ് കോളേജും ഫയർ ആന്റ് റസ്ക്യൂ ഫോഴ്സും ചേർന്ന് ജീവൻ സുരക്ഷ ബോധവല്ക്കരണ സെമിനാറും ജീവൻ രക്ഷാമാർഗങ്ങളുടെ ഡെമോയും നടത്തി.
അങ്കമാലി സെന്റ് ആൻസ് കോളേജ് ആഡിറ്റോറിയത്തിൽ നടന്ന സെമിനാർ നഗരസഭ ചെയർപേഴ്സൺ എം.എ.ഗ്രേസി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി .ടി.പോൾ സുരക്ഷാ സന്ദേശം നൽകി. ആൻസ് എജ്യൂക്കേഷണൽ ആൻഡ് ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ സി.എ ജോർജ്ജ് കുര്യൻ പാറക്കൽ അധ്യക്ഷത വഹിച്ചു. അങ്കമാലി ഫയർ ഓഫീസർ ജ്യൂഡ് തദേവൂസ്, ചഞ്ചൽ ജേക്കബ് എന്നിവർ പ്രസംഗിച്ചു.
ലീഡിംഗ് ഫയർമാൻ പി.വി.പൗലോസ് ക്ലാസ് നയിച്ചു, കേരളകൗമുദി റിപ്പോർട്ടർ സുരേഷ് അങ്കമാലി സ്വാഗതവും പ്രിൻസിപ്പൽ കെ.ആർ.രാഘവൻ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന ജീവൻ രക്ഷാമാർഗങ്ങളുടെ ഡെമോ പരിപാടികൾക്ക് ഫയർ ഓഫീസർമാരായ സി.ജി.സിദ്ധാർത്ഥൻ,പി.എ.സജാദ്, എസ്.സച്ചിൻ, ആർ.ദർശക് എന്നിവർ നേതൃത്വം നൽകി.