കൊച്ചി: റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങ്യുടെ സംഘടനയായ ക്രെഡായ് സംഘടിപ്പിക്കുന്ന പ്രോപ്പർട്ടി എക്‌സ്‌പോ ഇന്ന് കലൂർ ജവഹർ ലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആരംഭിക്കും. മൂന്നു ദിവസത്തെ പ്രദർശനം ഇന്ന് രാവിലെ 10.30 ന് മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്യും.
രാവിലെ 10 മുതൽ രാത്രി 8 വരെ നടക്കുന്ന പ്രദർശനത്തിൽ 30 ബിൽഡർമാർ പങ്കെടുക്കും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പങ്കെടുക്കുന്ന പ്രദർശനത്തിൽ വായ്പ സൗകര്യവും ലഭിക്കും.