കൊച്ചി: ഇന്ത്യൻ കോളേജ് ഒഫ് കാർഡിയോളജിയുടെ വാർഷിക സമ്മേളനം ഈമാസം 25 ന് ഹോട്ടൽ ഹോളിഡേ ഇന്നിൽ നടക്കും.

പ്രസിഡന്റ് ഡോ. മംഗളാനന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. ബിനു എസ്.എസ്., ഡോ.കെ.പി. ബാലകൃഷ്ണൻ, ഡോ. വിനോദ് തോമസ്, ഡോ. ടി.ആർ. രഘു എന്നിവർ സംസാരിക്കും.

ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങൾ നിയന്ത്രണ വിധേയമാക്കാൻ ആവശ്യമായ തന്ത്രങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് സംഘാടക സമിതി സെക്രട്ടറിയും, റിനൈ മെഡിസിറ്റി കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ. വിനോദ് തോമസ് പറഞ്ഞു.