കൊച്ചി: റോട്ടറി ഡിസ്ട്രിക്ട് 3201 സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ സി.എസ്.ആർ അവാർഡ് വിതരണം സെപ്തംബർ മൂന്നിന് ഉച്ചയ്ക്ക് 2.30 ന് എറണാകുളം ലേ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടക്കും. റോട്ടറി ഫൗണ്ടേഷൻ ആഗോള ചെയർമാനും റോട്ടറി ഇന്റർനാഷണൽ മുൻ പ്രസിഡന്റുമായ ഗേരി ഹ്യുയാങ് മുഖ്യാതിഥിയാകും.
വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ നിർമാർജനം, നൈപുണ്യ വികസനം, ജലസംരക്ഷണം, ഹൗസിംഗ്, അടിസ്ഥാനസൗകര്യം, വനിതാ ശാക്തീകരണം, പ്രായമായവരെ സംരക്ഷിക്കൽ, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയൽ, ഹരിതവത്കരണം, റോഡ് സുരക്ഷ, മാലിന്യ സംസ്കരണം, വനവത്കരണം എന്നീ മേഖലകളിൽ മികച്ച സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികൾ നടപ്പാക്കിയ കമ്പനികൾക്കാണ് അവാർഡ് നൽകുന്നത്.
അപേക്ഷകൾ 26 നു മുമ്പായി ഓഫീസ് ഒഫ് ദി ഡിസ്ട്രിക്ട് ഗവർണർ, റോട്ടറി ഡിസ്ട്രിക്ട് 3201, എൻജിനിയേഴ്‌സ് ടവർ, മാണിക്കത്ത് ക്രോസ് റോഡ് ജംഗ്ഷൻ, കൊച്ചി 16 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0484 2356332 ഇ മെയിൽ : rid3201dg@gmail.com