കിഴക്കമ്പലം: മുവാറ്റുപുഴ റൂട്ടിൽ മത്സരഓട്ടം നടത്തിയ സ്വകാര്യ ബസുകളെ മോട്ടോർ വാഹന വകുപ്പ് പിടികൂടി .കഴിഞ്ഞ ദിവസം വൈകിട്ട് കിഴക്കമ്പലം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. സ്റ്റാൻഡിൽ നിന്ന് ഇറങ്ങി വന്ന ബസിനു കുറുകെ പിറകിൽ വന്ന മറ്റൊരു സ്വകാര്യ ബസ് വട്ടം വെച്ച് ഗതാഗത തടസം സൃഷ്ടിക്കുകയും പരസ്പരം പോർവിളി നടത്തുകയും ചെയ്തു. ഇതിന് ശേഷം വീണ്ടും മുവാറ്റുപുഴ റൂട്ടിൽ അപകടകരമായി മത്സരയോട്ടം നടത്തുന്നതിനിടെയാണ് ബസുകൾ മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ ജോസഫ് ചെറിയാൻ, സുനിൽകുമാർ, ജോർളിഷ് തുടങ്ങിയവർചേർന്നാണ് നടപടിയെടുത്തത് .