മൂവാറ്റുപുഴ: ബെെക്ക് മോഷണ സംഘത്തിൽപ്പെട്ട രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം ഇരമല്ലൂർ ഇരുമലപ്പടി കനാലിന് സമീപം മറ്റത്തിൽ വീട്ടിൽ മഹിലാൽ ( 19) ചെറുവട്ടൂർ കോട്ടേപ്പീടിക ഭാഗത്തു പഴയവീട്ടിൽ മനൂപ് മനോജ് (19) എന്നിവരെയാണ് സി ഐ എം. എ മുഹമ്മദ് കസ്റ്റഡിയിലെടുത്തത്. കുറുപ്പുംപടി ,കോതമംഗലം പോലീസ് സ്റ്റേഷൻ അതിർത്തികളിൽ നിന്നും മോഷ്ടിച്ച ബൈക്കുകളും കണ്ടെടുത്തിട്ടുണ്ട്. ഇരുവരും ബൈക്ക് മോഷണത്തിനും, കഞ്ചാവ് വിൽപ്പനയ്ക്കുംനേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണം വ്യാപകമായതോടെ മൂവാറ്റുപുഴ ഡിവെെ .എസ് .പിയുടെ നേതൃത്വത്തിൽ രൂപികരിച്ച പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. സബ് ഇൻസ്‌പെക്ടർ ടി.എം. സൂഫി ,അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഷമീർ എം. എം, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിമ്മോൻ ജോർജ്, സിവിൽ പോലീസ് ഓഫീസർമാരായ അരുൺ ലാൽ , സലിം പി ഹസ്സൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത് . ജയിലിൽ വച്ചു പരിചയപ്പെട്ടവരുമായിചേർന്ന് മോഷണം നടത്തിയതിന്റെ വ്യക്തമായ സൂചനകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു .