കിഴക്കമ്പലം: കഞ്ചാവുമായി ബീഹാർ സ്വദേശികളായ സലിം അൻസാരി(40), ദീപക് കുമാർ(24) എന്നിവരെഅമ്പലമേട് എസ്.ഐ ഷബാബ് കാസിമിൻെറ നേതൃത്വത്തിൽ പിടികൂടി.30 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഒരാളെ പാടത്തിക്കര ഭാഗത്തു നിന്നും, മറ്റൊരാളെ കരിമുകൾ മാർക്കറ്റിനു സമീപത്തു നിന്നുമാണ് പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ വില്പന നടത്തുന്നതിനാണ് കഞ്ചാവ് സൂക്ഷിച്ചതെന്ന് ഇവർ പൊലീസിനു മൊഴി നൽകി.