donation
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നവദമ്പതിമാർ നൽകിയ സംഭാവന സി പി എം കോലഞ്ചേരി ഏരിയ സെക്രട്ടറി സി.കെ.വർഗീസ് ഏ​റ്റുവാങ്ങുന്നു.

കിഴക്കമ്പലം: കല്യാണ പന്തലിൽ വരനും വധുവും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി. പെരിങ്ങാല കാരുകുന്നത്തു അലിയാരുടെ മകൾ ഫാസ്ബീനയും കാക്കനാട് പൊൻമ്മൂലയിൽ നാസറിന്റെ മകൻ സാലിഹിന്റെയും വിവാഹ വേദിയിലാണ് രണ്ട് ലക്ഷം രൂപ പ്രളയ ദുരിത ബാധിതർക്ക് നൽകിയത്. പെരിങ്ങാല ജെ.ആർ. കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹ ചടങ്ങിൽ വിരുന്നൊരുക്കാനുള്ള തുകവെട്ടിക്കുറച്ചാണ് ദുരിതാശ്വാസ നിധി കണ്ടെത്തിയത്..