മൂവാറ്റുപുഴ: കേരള ഉള്ളാട മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളി ജയന്തിയും, സിമ്പോസിയവുംനാളെ മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 മുതൽ സംസ്ഥാന കമ്മിറ്റി യോഗവും അസിസ്റ്റന്റ് സെക്രട്ടറിയുടെ തിരഞ്ഞെടുപ്പും നടക്കും. 11ന് നടക്കുന്ന അയ്യങ്കാളി ജയന്തി ആഘോഷം കേരള ഉള്ളാട മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.എ.മോഹനൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ആർ.മോൻസി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറർ വി.കെ.വിഷ്ണു സ്വാഗതം പറയും, ജനറൽ സെക്രട്ടറി പി.ആർ.രജി അയ്യങ്കാളി അനുസ്മരണ പ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് സിമ്പോസിയം നടക്കും. സംസ്ഥാന കമ്മിറ്റി അംഗം കെ.പി.ബിജുമോൻ മോഡറേറ്ററായിരിക്കും. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി വി.എം.ശശി വിഷയാവതരണം നടത്തും.