school-file
മികച്ച പിടിഎക്കുള്ള അവാർഡ് നേടിയ പേഴയ്ക്കാപ്പിളളി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർവി.പി മിനി ഉപഹാരം സമർപ്പിക്കുന്നു.

മുവാറ്റുപുഴ: പൊതു വിദ്യാഭ്യാസ വകുപ്പ് മികച്ച പിടിഎക്ക് നൽകുന്ന അവാർഡിന് ജില്ലയിൽപേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾഅർഹമായി. ഇത് രണ്ടാം തവണയാണ് സ്‌കൂളിന് അവാർഡ് ലഭിക്കുന്നത്..ഫൈസൽ മുണ്ടങ്ങാമറ്റം പ്രസിഡന്റായുള്ള പിടിഎ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പഠന നിലവാരം മെച്ചപ്പെടുത്തുകയും പാഠ്യേതര പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുകയും ചെയ്തതിനാണ് അവാർഡ്. . ഇടപ്പിള്ളി ഗവ.ടി.ടി.ഐയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് അവാർഡ് തുകയായ നാല്പതിനായിരം രൂപയും പ്രശസ്തിപത്രവും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ വി.പി.മിനിയിൽ നിന്നും പിടിഎ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം, ഹെഡ്മിസ്ട്രസ് എ.കെ.നിർമ്മല, ഗിരിജ.ഡി. പണിക്കർ, കെ.എം ഹസ്സൻ, ബിജി കലേശൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.