കൊച്ചി: ഒരു വർഷത്തോളം നിഴലുപോലെ പിന്തുടർന്ന മുട്ടുവേദനയെ വേരോടെ പിഴുതെറിഞ്ഞതിന്റെ സന്തോഷത്തിലാണ് നജ അലി അബ്ദുള്ള യൂസഫ്. ശ്രീസുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഓർത്തോപീഡിക് സർജനും മുട്ട് മാറ്റിവയ്ക്കൽ വിദഗ്ദ്ധനുമായ ഡോ.വിനോദ് പദ്മനാഭന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബെഹ്‌റൻ സ്വദേശിയായ നജ അലിക്ക് മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്.
രണ്ട് മാസമായി നടക്കാനോ പടികൾ കയറാനോ സാധിക്കാത്ത അവസ്ഥയിലാണ് അമ്പതുകാരിയായ നജ അലി സുധീന്ദ്രയിലെത്തിയത്. ഈ മാസം പതിനെട്ടിന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇവരെ ശസ്ത്രക്രിയയുടെ മൂന്നാം ദിവസം പൂർണ ആരോഗ്യത്തോടെ മടങ്ങി.ഇനി ആറാഴ്ച കഴിയുമ്പോൾ ബെഹ്‌റനിൽ പരിശോധന നടത്തിയാൽ മതി. ഡോ. വിനോദ് പദ്മനാഭന്റെ നേതൃത്വത്തിലുള്ള ഓർത്തോപീഡിക്ക് വിഭാഗം ആധുനിക സംവിധാനങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. നജ അലി അബ്ദുള്ള യൂസഫ് - ഇബ്രാഹിം അലി ഹസൻ ദമ്പതികൾക്ക് അഞ്ച് മക്കളാണുള്ളത്.