ആലുവ: മുൻ നിയമസഭാ സ്പീക്കർ കെ.എം. സീതിസാഹിബിന്റെ പേരിൽ രൂപീകരിച്ച സീതിസാഹിബ് ഫൗണ്ടേഷന്റെ സംസ്ഥാനസംഗമം 'കണക്ടീവ് 2019' ഇന്ന് ആലുവയിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യു.എ.ഇ ചാപ്റ്ററിന്റെ സഹകരണത്തോടെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും പ്രസ്ഥാന പ്രവർത്തകരെയും പ്രമുഖ വ്യക്തികളെയും പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് യു.എ.ഇ ചാപ്റ്റർ ജനറൽ സെക്രട്ടറി അഷറഫ് കൊടുങ്ങല്ലൂർ, 'കണക്ടീവ് 2019' ജനറൽ കൺവീനർ കെ.എം.അബ്ദുൾ മജീദ് എന്നിവർ അറിയിച്ചു.

ഒട്ടേറേ മേഖലകളിൽ കഴിവ് തെളിയിച്ച സീതിസാഹിബിനെ പുതുതലമുറക്ക് കൂടുതൽ പരിചയപ്പെടുത്തുകയെന്നതാണ് സംഗമംകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

ഉച്ചയ്ക്ക് രണ്ടിന് ആലുവ മഹനാമി ഹാളിലാണ് പരിപാടി. ടി.എ. അഹമ്മദ് കബീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ സീതി സാഹിബ് കുടുംബാംഗം കെ.എം. അൽത്താഫ്, കണക്ടീവ് ചീഫ് കോ ഓർഡിനേറ്റർ എം.കെ.എ. ലത്തീഫ്, കോ ഓർഡിനേറ്റർ പി.എ. താഹിർ, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് സി.കെ. ബീരാൻ എന്നിവരും പങ്കെടുത്തു.