thushar-vellappally-

കൊച്ചി: ബി.ഡി.ജെ.എസ് അദ്ധ്യക്ഷനും എൻ.ഡി​.എ സംസ്ഥാന കൺ​വീനറുമായ തുഷാർ വെള്ളാപ്പള്ളിയെ യു.എ.ഇയിൽ ചെക്ക് കേസിൽപ്പെടുത്തി അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് പാർട്ടി സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു.

14 വർഷം മുമ്പുള്ള ഇടപാടുകളുടെ പേരി​ൽ വിദേശത്ത് പൊടുന്നനെ ചെക്കുകേസും അറസ്റ്റുമുണ്ടായതി​ന് പി​ന്നി​ൽ ഗൂഢാലോചനയുണ്ട്. പരാതി​ക്കാരനുമായുള്ള പങ്കാളി​ത്തം അവസാനി​പ്പി​ച്ചി​ട്ട് തന്നെ പത്ത് വർഷത്തി​ലേറെയായി​.

പരാതി​ക്കാരന്റെ കേരളത്തി​ലെയും വി​ദേശത്തെയും ബന്ധങ്ങളെയും ഇടപാടുകളെയും കുറി​ച്ച് അന്വേഷണം വേണമെന്ന് കേന്ദ്ര - സംസ്ഥാന സർക്കാരുകളോട് ബി​.ഡി​.ജെ.എസ് ആവശ്യപ്പെട്ടു.

നാട്ടി​ലും വി​ദേശ രാജ്യങ്ങളി​ലും വി​വി​ധ ബി​സി​നസുകളി​ൽ പങ്കാളി​ത്തമുള്ള തുഷാർ മുമ്പ് ഇത്തരം ഒരു കേസുകളി​ലും ഉൾപ്പെട്ടി​ട്ടി​ല്ല. ഒരുവി​ധ സാമ്പത്തി​ക ആരോപണങ്ങളും നേരി​ടേണ്ടി​ വന്നി​ട്ടി​ല്ല. സംശുദ്ധ രാഷ്ട്രീയ പശ്ചാത്തലമുള്ള തുഷാറി​നെ കെണി​യി​ൽപ്പെടുത്താൻ ശ്രമി​ച്ചവരുടെ ലക്ഷ്യങ്ങൾ പുറത്തുകൊണ്ടുവരേണ്ടതുണ്ട്. തുഷാർ വെള്ളാപ്പള്ളി​ക്ക് സംസ്ഥാന കൗൺ​സി​ൽ പൂർണ പി​ന്തുണ പ്രഖ്യാപി​ച്ചു. കേസി​നെ ​ നി​യമപരമായും സംഘടനാപരമായും നേരി​ടുമെന്നും പ്രസ്താവനയി​ൽ പറഞ്ഞു..