മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവ.വി.എച്ച്.എസ്.എസിന്റെ ആഭിമുഖ്യത്തിൽ ലോക നാട്ടറിവ് ദിനത്തോടനുബന്ധിച്ച് ഗവ.മോഡൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുരാതന കാർഷീക ഉപകരണങ്ങളുടെയും, ഔഷധ സസ്യങ്ങളുടെയും പ്രദർശനം നടന്നു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രമീള ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ജിനു ആന്റണി അദ്ധ്യക്ഷത വഹിച്ചു. മികച്ച കർഷകനായ സെബി തോമസിനെ മൂവാറ്റുപുഴ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എൻ.ശിവദാസ് പൊന്നാടയണിച്ച് ആദരിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ സി.ഐ.ശാലിനി സ്വാഗതം പറഞ്ഞു. അദ്ധ്യാപകരായ രജിത, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മേബിൾ റോസ് ജോർജ് എന്നിവർ സംസാരിച്ചു.