പെരുമ്പാവൂർ : എം.എൽ.എ ഫണ്ടിൽ നിന്നും ഓടക്കാലി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന് അനുവദിച്ച സ്‌കൂൾ ബസിന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. ഇൻസ്‌പെയർ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായാണ് ബസ് അനുവദിച്ചത്. കഴിഞ്ഞ വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 14.24 ലക്ഷം രൂപ വിനിയോഗിച്ചാണ് വാഹനം വാങ്ങി നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എം സലിം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു നാരായണൻ, അശമന്നൂർ പഞ്ചായത്തംഗങ്ങളായ പ്രീത സുകു, ഹണിത് ബേബി, ജെയിംസ് പി.ഒ, എം.പി ശിവൻ, പി.ടി.എ പ്രസിഡന്റ് കെ.പി യേശുദാസ്, പ്രദീഷ് സി.വി, സി.വി മുഹമ്മദ് എന്നിവർ സംബന്ധിച്ചു.