മൂവാറ്റുപുഴ:ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഭർത്താവും, പിതാവും നഷ്ടപ്പെട്ട യുവതിയ്ക്ക് മൂവാറ്റുപുഴ ശ്രീമൂലം യൂണിയൻ ക്ലബ്ബ് നിർമ്മിച്ച് നൽകുന്ന സ്‌നേഹ വീടിന്റെ താക്കോൽ ദാനംഇന്ന് വൈകിട്ട് നാലിന് ആയവന സേക്രട്ട് ഹാർട്ട് പാരിഷ് ഹാളിൽ നടക്കും. ആയവന ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ അനീഷ തങ്കച്ചൻ എന്ന വീട്ടമ്മയ്ക്കാണ് 15ലക്ഷത്തോളം രൂപ ചെലവഴിച്ച് ശ്രീമൂലം ക്ലബ്ബ് വീട് നിർമിച്ച് നൽകുന്നത് . സ്‌നേഹ ഭവനത്തിന്റെ താക്കോൽ കൈമാറ്റ ചടങ്ങിനോടനുബന്ധിച്ച് നടക്കുന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി, എൽദോ എബ്രഹാം എം.എൽ.എ, ജില്ലാ കളക്ടർ എസ്.സുഹാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്,മുൻഎം.എൽ.എ ജോണി നെല്ലൂർ, ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.അജീഷ്, ആർ.ഡി.ഒ എം.ടി.അനിൽകുമാർ, ഡി.വൈ.എസ്.പി കെ.അനിൽകുമാർ, ശ്രീമൂലം യൂണിയൻ ക്ലബ്ബ് പ്രസിഡന്റ് സജീവ് മാത്യു, വൈസ് പ്രസിഡന്റ് തോമസ് പാറയ്ക്കൽ, സെക്രട്ടറി എ.ജയറാം, ട്രഷറർ ജോസ് വർക്കി, ജോയിന്റ് സെക്രട്ടറി മാത്യു പോൾ തുടങ്ങിയവർ പ്രസംഗിക്കുമെന്ന് ക്ലബ്ബ് അംഗങ്ങളായ അഡ്വ.ഒ.വി.അനീഷ്, ഒ.പി.ബേബി, ബിനു.കെ.ചെറിയാൻ, ജോർജ്.ജെ.തോട്ടം, കൃഷ്ണ മൂർത്തി എസ്, സ്മിത്ത് വർഗീസ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.