അങ്കമാലി : വികലാംഗ പെൻഷൻ കുടിശിക സഹിതം ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്ന് വികലാംഗ നിർദ്ധന സഹായസമിതി ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാർക്ക് സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഇൻഷ്വറൻസ് പദ്ധതി ഉടൻ നടപ്പിലാക്കുക, മുച്ചക്ര വാഹനവിതരണം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. അങ്കമാലി സെന്റ് മേരീസ് എൽ.പി സ്‌കൂളിൽ നടന്ന ജനറൽ ബോഡിയോഗം എസ്.ഐ ജോഷി പോൾ ഉദ്ഘാടനം ചെയ്തു സമിതി ജില്ലാ പ്രസിഡന്റ് പി.ഡി. ജോൺ അദ്ധ്യക്ഷത വഹിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ മുഖ്യപ്രഭാഷണം നടത്തി. എൽസി തോമസ്, എം.ജെ. ജോണി, സി.എം. രമണി, എം.വി. മിനി, സെബി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.