മൂവാറ്റുപുഴ: മൂവാറ്റുപുഴ സുഖജീവൻ യോഗ പ്രകൃതി ജീവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഇന്ന് വെെകിട്ട് 4ന് പുഴയ്ക്കരകാവിന് സമീപമുള്ള യോഗ കേന്ദ്രത്തിൽ വച്ച് ജെെവകൃഷി പരിശീലന ക്ലാസ് നടത്തുന്നു. ജെെവകൃഷിയോട് താല്പര്യമുള്ള എല്ലാ വിഭാഗം ആളുകൾക്കും ക്ലാസിൽ പങ്കെടുക്കാമെന്ന് പ്രകൃതി ജീവന കേന്ദ്രം ഡയറക്ടർ എം.പി. അപ്പു അറിയിച്ചു.