പറവൂർ : കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് ആൻഡ് ലൈബ്രറി മലബാറിലെ പ്രളയ ബാധിതർക്കായി സ്വരൂപിച്ച ഒരു ലക്ഷം രൂപയോളം വരുന്ന സാധനങ്ങൾ ഉൾപ്പെടെ താലൂക്കിലെ വിവിധ ഗ്രന്ഥശാലകളിൽ നിന്നുമായി ഏഴ് ലക്ഷത്തോളം വിലവരുന്ന അവശ്യസാധനങ്ങൾ ഉരുൾപൊട്ടൽ തകർത്ത നിലമ്പൂരിലെ പാതാർ നിവാസികൾക്ക് നൽകി. വാഹനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ആർ. രഘു വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. നിലമ്പൂർ വെള്ളിമുറ്റം യുവരശ്മി ലൈബ്രറിയിൽ വച്ച് പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രാമദേവിയിൽ നിന്ന് മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രമോദ്‌ദാസ് ഏറ്റുവാങ്ങി. നിലമ്പൂർ താലൂക്ക് സെക്രട്ടറി ജയപ്രകാശ്, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം ഭാസ്കരൻ, പറവൂർ താലൂക്ക് ജോയിന്റ് സെക്രട്ടറി വി.ജി. ജോഷി തുടങ്ങിയവർ പങ്കെടുത്തു. ലൈബ്രറിയിലെ വയോജനവേദി, യുവത അംഗങ്ങൾ അടങ്ങിയ സംഘം പാതാറും മറ്റുപ്രളയ ബാധിത പ്രദേശങ്ങളും സന്ദർശിച്ചു.