pachari-melam
പഞ്ചാരിമേളം അരങ്ങേറ്റത്തിൽ പങ്കെടുത്ത കലാകാരന്മാർ.

പറവൂർ : തൃക്കപുരം ക്ഷേത്രത്തിൽ പതിനാല് കലാകാരന്മാരുടെ പഞ്ചാരിമേളം അരങ്ങേറ്റം നടത്തി. ഗുരുനാഥൻ കാവിൽ സുന്ദരൻ മാരാരുടെ ശിക്ഷണത്തിൽ വിഷ്ണു, അഭിരാം, മനീഷ് , വിനീത്, കൃഷ്ണേന്ദു, നന്ദകിഷോർ, ആദിത്, ശ്രീകാന്ത്, അരുൺ, കൃഷ്ണപ്രസാദ്,അക്ഷയ്, യദുകൃഷ്ണ, പ്രശോഭ് ,സുരേഷ് നായർ, എന്നിവരാണ് പഞ്ചാരിമേളം അഭ്യസിച്ച് അരങ്ങേറിയത്. പഞ്ചാരിയിലെ മൂന്ന്, നാല്, അഞ്ച് എന്നീ കാലങ്ങൾ ക്ഷേത്രത്തിലെ ദീപാരാധനയോടൊപ്പം ദേവീ ചൈതന്യത്തിനു മുന്നിൽ അവതരിപ്പിച്ചു. ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ. മട്ടന്നൂർ വേണു തുടങ്ങി അനേകം മേള വിദ്വാന്മാർ ചടങ്ങിൽ പങ്കെടുത്തൂ. ഇവരോടൊപ്പം 60ൽ പരം കലാകാരന്മാരും മേളവിസ്മയത്തിനുണ്ടായിരുന്നു. 40 വർഷത്തിലേറെയായി തൃശൂർ പൂരത്തിൽ നിറസാന്നിദ്ധ്യമായ ഇലത്താള വിദ്വാൻ തൃക്കപ്പുരം സുരേഷിനെ ആദരിച്ചു.