ആലുവ: തടിയിട്ടപറമ്പ് എ.എസ്‌.ഐയായിരുന്ന പി.സി. ബാബുവിനെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് നയിച്ച തടയിട്ടപറമ്പ് എസ്.ഐ. രാജേഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സർവീസിൽ നിന്ന് പിരിച്ചു വിടണമെന്നും യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക്കും യൂത്ത് കോൺഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്റ് എം.ഐ ഇസ്മായിലും ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് ഉദ്യോഗസ്ഥർ തന്നെ ആത്മഹത്യ ചെയ്യുമ്പോൾ അതിന്റെ യഥാർത്ഥകാരണം കണ്ടെത്താനോ അവർക്ക് നീതി ലഭ്യമാക്കാനോ പൊലീസ് അധികാരികൾ തയ്യാറാവുന്നില്ലെന്നത് പ്രതിഷേധാർഹമാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.