അങ്കമാലി:ആദ്യപ്രസവത്തിലെ ശസ്ത്രക്രിയ മുറിവുകളിൽ അപൂർവമായി കാണുന്ന ജീവനുള്ള ഭ്രൂണം കെജി ആശുപത്രി ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. രണ്ടു കുട്ടികളുടെ മാതാവായ 33കാരിയിൽ സ്കാർ പ്രഗ്നൻസിഎന്ന എട്ട് ആഴ്ച ജീവനുള്ള ഭ്രൂണമാണ് കണ്ടെത്തിയത്.ലോകത്ത് ആദ്യമായി1978ലാണ് സ്കാർ പ്രഗ്നൻസി രേഖപ്പെടുത്തിയത്. 2011ൽ 19 എണ്ണമുണ്ടായി. 2019ൽ 14ശതമാനം വർദ്ധനവുണ്ടായെന്ന് ഡോക്ടർമാർ അറിയിച്ചു. താക്കോൽദ്വാര ശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോ.ഹംബൽ അഹമ്മദിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ആശുപത്രി ഗൈനക്കോളജി വിഭാഗം മേധാവി ഡോ.ജിസി ജോർജ് കുര്യൻ,ഡോ.ചഞ്ചൽ കുര്യൻ, ഡോ.ശാന്ത തോമസ്, അനസ്തേഷ്യ വിഭാഗം മേധാവി ഡോ.എ.ജെ.മാത്തച്ചൻ എന്നിവരും പങ്കെടുത്തു.