kalao
വള്ളത്തോൾ സ്മാരക വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കലോത്സവത്തിലെ വിജയികൾ ട്രോഫിയുമായി

പുക്കാട്ടുപടി : വള്ളത്തോൾ സ്മാരക വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കലോത്സവത്തിൽ തേവയ്ക്കൽ വിദ്യോദയ ഓവറാൾ കിരീടം നേടി. രണ്ടാം സ്ഥാനം സെയിന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളും മൂന്നാം സ്ഥാനം താമരച്ചാൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളും സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളും കരസ്ഥമാക്കി. എൽ.പി. വിഭാഗത്തിൽ വിദ്യോദയയും യു.പി. വിഭാഗത്തിൽ ഞാറള്ളൂർ ബത്‌ലേഹമും വിദ്യോദയ തേവയ്ക്കലും പങ്കിട്ടു. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ വിദ്യോദയ ട്രോഫികൾ കരസ്ഥമാക്കി.

കലാമത്സരങ്ങൾ കവിയും എഴുത്തുകാരനും ചെമ്മനം ചാക്കോ പുരസ്‌കാര ജേതാവുമായ ടോം മുളന്തുരുത്തി ഉദ്ഘാടനം ചെയ്തു. എം.ബി.ബി.എസ് ബിരുദധാരി കീർത്തി കൃഷ്ണ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ ക്വിസ് മത്സരത്തിൽ സംസ്ഥാന ജേതാവ് അനുഗ്രഹ് വി.കെ., ചിത്രകലയിൽ എം.ജി. യൂണിവേഴ്‌സിറ്റിയിൽ ഒന്നാം റാങ്ക് നേടിയ സിനോജ് വി. മുറിവിലങ്ങ്, ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ സോമലത ടി.എം. എന്നിവരെ അനുമോദിച്ചു.

സമാപന സമ്മേളനത്തിൽ വാഴക്കുളം ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് മുംതാസ്, കിഴക്കമ്പലം ഗ്രാമ പഞ്ചയാത്ത് മുൻ പ്രസിഡന്റ് എം.കെ. അനിൽകുമാർ, ഡോ. വി. രമാകുമാരി, മലയിടംതുരുത്ത് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ടി. വിജയൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ. രവിക്കുട്ടൻ, താലൂക്ക് സെക്രട്ടറി സജീവ് പി.ജി., വായനശാല സെക്രട്ടറി മഹേഷ് കെ.എം., പ്രസിഡന്റ് ജേക്കബ് സി. മാത്യു, വൈസ് പ്രസിഡന്റ് പി.വി. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു