onv
ആത്താനിക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സുസ്മിതം ആരോഗ്യ പരിപാടി ഒ എൻ വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

കൂത്താട്ടുകുളം : മണ്ണത്തൂർ ആത്താനിക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 'സുസ്മിതം' ആരോഗ്യ പരിപാടിക്ക് തുടക്കമായി. ഭാരതീയ ചികിത്സാ വകുപ്പ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഒ എൻ വിജയൻ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ബെന്നി പൈലി അദ്ധ്യക്ഷനായി. ജോൺസൺ വർഗീസ്, ഡോ.ജോർലിൻ ജോസ്, ഡോ.ജോയി നെടുങ്ങേലിൽ, ഡോ.ധന്യ വേലായുധൻ, പി ആർ സലിം എന്നിവർ സംസാരിച്ചു.ചടങ്ങിൽ സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ 'നാട്ടറിവ്' കൈയെഴുത്ത് മാസികയുടെ പ്രകാശനവും നടന്നു.