കൊച്ചി: തിരുവാണിയൂർ ജി.പി.എസ് ഒരുക്കിയ മൂന്നാമത് സംസ്ഥാന ചിത്രപ്രദർശനവും ബെസ്റ്റ് ആർട്ട് സ്‌കൂൾ അവാർഡും കേരള ലളിതകലാ അക്കാദമി ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്തു. 35 സ്‌കൂളുകൾ പങ്കെടുത്തു. മികച്ച ആർട്ട് അവാർഡ് ഭവൻസ് വരുണ വിദ്യാലയ കാക്കനാടും രണ്ടാം സ്ഥാനം രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂൾ കാക്കനാട് മൂന്നാം സ്ഥാനം എസ്.ഡി.വി പബ്ലിക് സ്‌കൂൾ ആലപ്പുഴയും സ്‌പെഷ്യൽ ജൂറി അവാർഡ് ഗവ: എച്ച്. എസ് ഇളങ്കുന്നപ്പുഴയും നേടി. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു. സ്‌കൂൾ ചെയർമാൻ പി.ജേക്കബ് 'മെന്റർ ലക്ഷ്മി രാമചന്ദ്രൻ, ഡയറക്ടർ ജോഹൻ പി. ജേക്കബ്ബ് 'എൻറിച്ച്‌മെന്റ് ഹെഡ് ഷമീം മുഹമ്മദ് എന്നിവർ പങ്കെടുത്തു. പ്രദർശനം നാളെ (ഞായർ) സമാപിക്കും. രാവിലെ 11 മുതൽ വൈകിട്ട് ഏഴ് വരെയാണ് പ്രദർശനം.