പനങ്ങാട്:കേരള ഫിഷറീസ് സമുദ്ര പഠനസർവകലാശാലയിൽ (കുഫോസ്)ബി.ടെക് ഫുഡ് ടെക്‌നോളജി കോഴ്‌സിലേക്ക് 10 സീറ്റുകൾ ഒഴിവുണ്ട്. ആഗസ്റ്റ് 26 ന് സ്‌പോട്ട് അഡ്മിഷൻനടത്തും.ജനറൽ സ്‌റ്റേറ്റ് മെറിറ്റ്(5),പിന്നോക്ക ഹിന്ദു(1),ഈഴവ (1),കുശവൻ (1), എൻ.ആർ.ഐ ക്വാട്ട(2) എന്നിങ്ങനെയാണ് ഒഴിവുകൾ.സംസ്ഥാന സർക്കാർനടത്തിയപ്രവേശനപരീക്ഷയായകെ.ഇ.എ.എം എഴുതിയിട്ടുള്ള വരെ സ്‌പോട്ട് അഡ്മിഷന് പരിഗണിക്കും.എൻ.ആർ.ഐ ക്വാട്ടയിൽപ്രവേശനത്തിന് കെ.ഇ.എ.എംപ്രവേശന പരീക്ഷ എഴുതിയിരിക്കണംഎന്ന നിബന്ധനയില്ല.രാവിലെ10ന്കുഫോസിന്റെ പനങ്ങാട് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്‌കൂൾ ഒഫ് ഓഷൻ എൻജിനീയറിങ്ങ് ആൻഡ് അണ്ടർ വാട്ടർ ടെക്‌നോളജിയിൽ രാവിലെ10 ന് .വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെയും അനുബന്ധരേഖകളുടെയും ഒറിജിനൽ സഹിതം നേരിട്ട് ഹാജരാകണം.വിവരങ്ങൾക്ക് ഫോൺ 8281326577.