കൊച്ചി : സി.ബി.എസ്.ഇ സ്‌കൂൾ മാനേജർമാരു‌ടെയും പ്രിൻസിപ്പൽമാരുടെയും സമ്മേളനം ഇന്ന് കലൂർ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളിൽ നടക്കും. സി.ബി.എസ്.ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി ഉദ്ഘാടനം ചെയ്യും. റീജണൽ ഓഫീസർ സച്ചിൻ താക്കൂർ, സി.ഇ.ഒ മനേഷ്‌കുമാർ ത്യാഗി എന്നിവരും പങ്കെടുക്കും.

സി.ബി.എസ്.ഇ സ്കൂൾ നടത്തിപ്പിൽ വന്ന മാറ്റങ്ങളും ആനുകാലിക പ്രശ്‌നങ്ങളും സമ്മേളനം ചർച്ച ചെയ്യും. വേണാട് സഹോദയയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.