തൃപ്പൂണിത്തുറ: സഭാതർക്കം നിലനിൽക്കുന്ന കണ്യാട്ടുനിരപ്പ് പള്ളിയിൽ സംഘർഷാവസ്ഥ. യാക്കോബായ സഭാ വിശ്വാസിയുടെ ശവസംസ്‌കാരത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷാവസ്ഥ സൃഷടിച്ചത്. മലങ്കര ഓർത്തഡോക്‌സ് കൂട്ടായ്മ നേതാവ് ജോൺ മൂലമറ്റത്തിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പേർ ശവസംസ്‌കാരം തടഞ്ഞതോടെ എതിർവിഭാഗം മൃതദേഹം റോഡിൽ കിടത്തി പ്രതിഷേധിച്ചു. പിന്നീട് പ്രതിഷേധക്കാരെ മറികടന്ന് മൃതദേഹം സംസ്‌കരിച്ചതോടെ സംഘർത്തിന് അയവു വന്നു.