crime
അക്ഷയ്.................


മൂവാറ്റുപുഴ : കഞ്ചാവ് ഉപയോഗവും വിൽപ്പനയും സംബന്ധിച്ച് എക്‌സൈസിന് വിവരം കൈമാറിയെന്ന് ആരോപിച്ച് ഗൃഹനാഥനെ വീട്ടിൽ കയറി മർദ്ദിച്ച് അവശനാക്കിയ കേസിൽ മുളവൂർ വിശ്വകർമ്മ നഗർ പുൽപ്പനയിൽ അക്ഷയിനെ സബ്ബ് ഇൻസ്‌പെക്ടർ ടി.എം. സൂഫിയും സംഘവും അറസ്റ്റ് ചെയ്തു. മുളവൂർ കുടകുത്തിച്ചാലിൽ രാമചന്ദ്രനെയാണ് (75)കഴിഞ്ഞ 19ന് വൈകിട്ട് വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചത്. പറമ്പിൽ പണിയിലായിരുന്ന രാമചന്ദ്രൻ വെള്ളം കുടിക്കാനായി കയറിയപ്പോൾ അക്ഷയ് കൈയ്യിൽ കരുതിയിരുന്ന വടികൊണ്ട് അടിച്ച് വീഴ്ത്തി.ദിവസങ്ങൾക്ക് മുമ്പ് എക്‌സൈസ് സംഘം അക്ഷയുടെ വീട്ടിൽ നിന്നും കഞ്ചാവ് കണ്ടെടുത്തിരുന്നു.തുടർന്ന് റിമാൻഡിലുമായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് അക്രമം നടത്തിയത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഞ്ചാവ് മയക്കുമരുന്ന് വിൽപ്പനക്കും, ഉപയോഗത്തിനും എതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മൂവാറ്റുപുഴ സി.ഐ. എം.എ.മുഹമ്മദ് അറിയിച്ചു.