തെക്കൻപറവൂർ: 200-ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിലെ എ.എസ്. പ്രതാപ്‌സിംഗ് സ്മാരക കുടുംബ യൂണിറ്റ് വാർഷികം ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് കൈത്തേടം പറമ്പിൽ രമണന്റെ വസതിയിൽ നടക്കും. ശാഖാ പ്രസിഡന്റ് പി.വി. സജീവ് അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് സി.കെ. രവി ഭദ്രദീപം പ്രകാശിപ്പിക്കും. കണയന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയഗം എൽ. സന്തോഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.കെ. ശേഷാദ്രിനാഥൻ മുഖ്യപ്രഭാഷണം നടത്തും. പി.ആർ. മധു, ടി.കെ. രമണൻ, ടി.കെ. സാബു, അഖിൽ സുബ്രഹ്മണ്യൻ, ലളിത രമണൻ തുടങ്ങിയവർ പ്രസംഗിക്കും. യൂണിറ്റ് കൺവീനർ ടി.കെ. ഭാസ്‌കരൻ സ്വാഗതവും, ജോയിന്റ് കൺവീനർ കെ.എസ്. ശോഭൻ നന്ദിയും പറയും. വൈകിട്ട് 6.30ന് ദേശാഭിമാനി ടി.കെ. മാധവനെക്കുറിച്ച് പ്രഭാഷണവും ദൃശ്യാവിഷ്‌കാരവും നടക്കും.