മൂവാറ്റുപുഴ: ഗ്യാസ് സിലിണ്ടറിൽ നിന്നും തീപടർന്ന് ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. ഇന്നലെ വൈകിട്ട് 6.30 നാണ് സംഭവം. തൃക്കയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി തങ്കമണി നെടുന്താനത്ത് അനൂബ് ജോർജിന്റെ വീട്ടിലാണ് ഗ്യാസ് അടുപ്പും കുറ്റിയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്ത് തീപിടുത്തമുണ്ടായത്. തീ ആളി പടർന്നതോടെ വീടിന്റെ അടുക്കളയിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളാണ് കത്തി നശിച്ചത്. വീടിന്റെ രണ്ടാം നിലയിലാണ് അനൂബ് വാടകയ്ക്ക് താമസിക്കുന്നത്. മൂവാറ്റുപുഴയിൽ നിന്നും ഫയർഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്.