swapna-38
സ്വപ്ന

പള്ളുരുത്തി: അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പെരുമ്പടപ്പ് കോണം സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം തിരുനിലത്ത് വീട്ടിൽ രാജേഷിന്റെ ഭാര്യ സ്വപ്ന (38)യാണ് മരിച്ചത്.രണ്ട് ദിവസം മുൻപ് വൈപ്പിൻ ഭാഗത്ത് ബൈക്കിൽ സഞ്ചരിച്ച ദമ്പതികളുടെ സ്‌കൂട്ടറിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടത്തിൽപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.വ്യാഴാഴ്ച ഉച്ചയോടെയാണ് മരണമടഞ്ഞത്.സംസ്‌ക്കാരം നടത്തി.മക്കൾ. നവനീത്, വിവേക്.